Incognito Mode Explained in Malayalam: Is It Private? നിങ്ങളുടെ ബ്രൗസിംഗ് 100% Private ആണോ? ഈ ബ്ലോഗിൽ മനസിലാക്കൂ.
Table of Contents
എല്ലാവർക്കും ടിപ്സ് ഗ്യാപ്പിന്റെ പുതിയൊരു ബ്ലോഗിലേക്ക് സ്വാഗതം അപ്പൊ നമ്മൾ എല്ലാവരും പ്രൈവറ്റ് ആയിട്ട് എന്തെങ്കിലും ബ്രൗസ് ചെയ്യണം എങ്കിൽ ഉടനെ തന്നെ നമ്മുടെ ബ്രൗസർ ഓപ്പൺ ചെയ്തശേഷം, ഇങ്ങനെ ഇൻകോഗ്നിറ്റോ മോഡിലേക്ക് പോകും.
After that നമ്മൾക്ക് വേണ്ട കാര്യങ്ങളെല്ലാം സെർച്ച് ചെയ്യും. അതിനുശേഷം നമ്മൾ ആ ഒരു ഇൻകോഗ്നിറ്റോ മോഡ് ക്ലോസ് ചെയ്യാം.
എന്താണ് Incognito മോഡ്? ഇൻകോഗ്നിറ്റോ മോഡ് ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങൾ? എങ്കിൽ ഇൻകോഗ്നിറ്റോ മോഡ് എങ്ങനെ പ്രവർത്തിക്കുന്നു?
അപ്പൊ അത് എല്ലാമാണ് ഇന്നത്തെ ബ്ലോഗിലൂടെ നമ്മൾ ഡിസ്‌കസ് ചെയ്യാൻ പോകുന്നത്. അപ്പോൾ നമ്മൾ ബ്ലോഗിലേക്ക് പോകുന്നതിനു മുന്നേ, നിങ്ങളോട് ഒരൊറ്റ ചോദ്യം.
അതായത്, ഈ ഒരു Incognito മോഡ് എന്ന് പറഞ്ഞ ഒരു സംഭവം ആദ്യമായിട്ട് വന്നത് ഏത് ബ്രൗസറിലാണ്? ആദ്യമായിട്ട് കണ്ടുപിടിച്ച കമ്പനി ഏതാണ്?
അപ്പൊ ഇതിന്റെ ഉത്തരം ഈ ഒരു ബ്ലോഗിൻറെ അവസാനം പറയുന്നതായിരിക്കും. സോ നമുക്ക് ബ്ലോഗ് സ്റ്റാർട്ട് ചെയ്യാം.
എന്താണ് Incognito Mode?
Incognito മോഡ് എന്നത് ബ്രൗസറിന്റെ പ്രത്യേക ഫീച്ചർ ആണ്, ഇൻകോഗ്നിറ്റോ മോഡ് ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ബ്രൗസിങ്ങ് data or ബ്രൗസറിന്റെ ഹിസ്റ്ററി, ക്യാച്ച്, കുക്കീസ്, ഫോമുകൾ തുടങ്ങിയവയിൽ സേവ് ചെയ്യപ്പെടുന്നില്ല.
അപ്പൊ എന്റെ ഒരു ചോദ്യം: അതായത്, നമ്മൾ ഇൻകോഗ്നിറ്റോ മോഡിൽ സെർച്ച് ചെയ്യുന്ന കാര്യങ്ങളെല്ലാം 100% പ്രൈവറ്റ് ആണോ? അതായത് മറ്റുള്ളവർക്ക് ഇത് കാണാൻ സാധിക്കില്ലേ?
Incognito മോഡ് ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങൾ:
ഹിസ്റ്ററി: നിങ്ങളുടെ സെർച്ച് ഹിസ്റ്ററി സേവ് ചെയ്യപ്പെടുന്നില്ല.
കുക്കീസ്: വെബ്സൈറ്റുകൾ അവരുടെ കുക്കീസ് ഉപയോഗിച്ച് നിങ്ങളെ ട്രാക്ക് ചെയ്യുന്നത് തടയുന്നു.
ഫോമുകൾ: നിങ്ങളുടെ ഫോം ഡാറ്റ സേവ് ചെയ്യപ്പെടുന്നില്ല.
പഴയ സെഷനുകളുടെ Data: വെബ്സൈറ്റുകൾ interface visit അടിസ്ഥാനമാക്കി പരസ്യങ്ങൾ കാണിക്കുന്നതു തടയുന്നു.
എന്തൊക്കെയാണ് ഒരു ബ്രൗസറുകൾ സേവ് ചെയ്യുന്നത്
ബേസിക് ആയിട്ട്, നിങ്ങൾ ഏതൊരു കാര്യവും സെർച്ച് ചെയ്യുമ്പോൾ, നമ്മുടെ ബ്രൗസർ നാല് കാര്യങ്ങളാണ് സേവ് ചെയ്തു വെക്കുന്നത്:
ഒന്നാമത്തേത് നമ്മുടെ ഹിസ്റ്ററി,
രണ്ടാമത്തേത് നമ്മൾ സെർച്ച് ചെയ്യുന്ന ആ ഒരു പേജിന്റെ ക്യാച്ച്
മൂന്നാമത്തേത് നമ്മളെ ട്രാക്ക് ചെയ്യുന്ന കുക്കീസ്,
പിന്നെ നാലാമത്തേത് നമ്മൾ സബ്മിറ്റ് ചെയ്യുന്ന ഫോമുകളിലുള്ള ഡാറ്റ.
അപ്പൊ ഈ നാല് കാര്യങ്ങളാണ് ഏതൊരു ബ്രൗസറും നമ്മൾ ബ്രൗസ് ചെയ്യുന്ന സമയത്ത് സ്റ്റോർ ചെയ്തു വെക്കുന്നത്.
Incognito mode സേവ് ചെയ്ത ഡാറ്റ എന്താണ് ചെയ്യുന്നത്
ഈ നാല് കാര്യങ്ങളും ബ്രൗസിങ്ങിനു ശേഷം നമ്മുടെ ബ്രൗസറിൽ സേവ് ചെയ്തു വെക്കില്ല. അതിനുപകരം, ടെമ്പററി ആയിട്ട്, നമുക്ക് എപ്പോഴാണോ ഇൻകോഗ്നിറ്റോ മോഡിലേക്ക് പോകുന്നത്, ആ ഒരു സമയത്ത് നിങ്ങൾ ചെയ്യുന്ന കാര്യങ്ങളെല്ലാം ഒരൊറ്റ ഫോൾഡറിൽ സേവ് ചെയ്തു,
ശേഷം എപ്പോഴാണോ നിങ്ങൾ ഈ ഒരു ഇൻകോഗ്നിറ്റോ മോഡ് ക്ലോസ് ചെയ്യുന്നത്, ആ സമയത്ത് ആ ഫോൾഡർ മുഴുവനായിട്ട് അങ്ങ് റിമൂവ് ചെയ്യും.
അപ്പൊ ഇതാണ് ബേസിക് ആയിട്ട് നമ്മൾ ഇൻകോഗ്നിറ്റോ മോഡ് എന്ന് പറയുന്ന ഒരു മോഡ് ചെയ്യുന്നത്. അപ്പൊ ഇങ്ങനെ, നിങ്ങൾ ഇൻകോഗ്നിറ്റോ മോഡിൽ പോകുന്നത് കൊണ്ട് നിങ്ങളുടെ ഡാറ്റ പ്രൈവറ്റ് ആയിട്ട് വയ്ക്കും, എന്നുള്ളത് മാത്രമല്ല.
അതായത്, നമ്മൾ ഇൻകോഗ്നിറ്റോ മോഡിൽ ഏതൊരു ഷോപ്പിംഗ് വെബ്സൈറ്റോ അങ്ങനത്തെ കാര്യങ്ങളൊക്കെ എടുക്കുമ്പോൾ, നമ്മൾക്ക് കുറച്ചു കൂടി അൺബയസ്ഡ് ആയിട്ടുള്ള റിസൾട്ടുകൾ കിട്ടും.
എന്തുകൊണ്ട് ഷോപ്പിംഗ് വെബ്സൈറ്റിൽ നമ്മൾ സെർച്ച് ചെയ്ത് കാര്യങ്ങളുടെ പരസ്യം കാണിക്കുന്നത്
അതായത്, നിങ്ങൾക്ക് അറിയാലോ, മിക്ക ഷോപ്പിംഗ് വെബ്സൈറ്റുകളും ഇപ്പോൾ നിങ്ങൾ ഒരു കാര്യം സെർച്ച് ചെയ്ത് കഴിഞ്ഞാൽ, അടുത്ത സമയം തന്നെ അതിനെക്കുറിച്ചുള്ള ഒരു ആഡ് വേറെ ഏതെങ്കിലും പേജിൽ പോപ്പ് അപ്പ് ചെയ്തു വരും.
അപ്പൊ ഇൻകോഗ്നിറ്റോ മോഡ് വഴിയാണ്, നിങ്ങൾ ആവശ്യമായ ഒരു കാര്യം സെർച്ച് ചെയ്താൽ, നിങ്ങളുടെ പഴയ ഡാറ്റ ഒന്നും ട്രാക്ക് ചെയ്യാതെ, നിങ്ങൾക്ക് അൺബയസ്ഡ് ആയിട്ടുള്ള ഒരു സെർച്ച് റിസൾട്ട് ആയിരിക്കും ഈ ഒരു ഇൻകോഗ്നിറ്റോ മോഡിൽ നിന്നു നിങ്ങൾക്ക് കിട്ടുക.
പക്ഷേ, നിങ്ങൾ പലപ്പോഴും ഇൻകോഗ്നിറ്റോ മോഡിൽ പോകുന്ന സമയത്ത് ഇങ്ങനെ ഒരു സ്ക്രീനിൽ താഴെ കുറച്ചു കാര്യങ്ങളൊക്കെ എഴുതി ഇരിക്കുന്നത് കാണാം.
നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ Incognito മോഡിൽ ഇങ്ങനെയൊരു സംഭവം
അതായത്, ഈ ഒരു ബ്രൗസറിൽ നിങ്ങൾ സെർച്ച് ചെയ്യുന്ന കാര്യങ്ങൾ നിങ്ങളുടെ ബ്രൗസറിൽ സേവ് ചെയ്തില്ലെങ്കിൽ പോലും,
നിങ്ങളുടെ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറോ അതോ നിങ്ങളുടെ കമ്പനിക്കോ ഈ കാര്യങ്ങളെല്ലാം കാണാൻ സാധിക്കും.
അപ്പൊ ശരിക്കും ഈ ഒരു Incognito മോഡ് സേഫ് ആണോ?
അപ്പൊ ശരിക്കും നിങ്ങൾക്ക് ഒരു സേഫ്റ്റി വേണം ബ്രൗസ് ചെയ്യുമ്പോൾ, ഈ ഒരു ഇൻകോഗ്നിറ്റോ മോഡ് മാത്രം നിങ്ങൾ വെച്ചാൽ പോരാ. നിങ്ങളുടെ കമ്പ്യൂട്ടറിൽ അല്ലെങ്കിൽ ഫോണിൽ നിങ്ങൾ ഒരു വിപിഎൻ മോഡ് ഇൻസ്റ്റാൾ ചെയ്ത് വെക്കണം.
കാരണം
നമ്മൾ ഇൻകോഗ്നിറ്റോ മോഡിൽ ആണെങ്കിൽ, നിങ്ങളുടെ ആ ഒരു കമ്പ്യൂട്ടറിലുള്ള ഡാറ്റ മാത്രം ഡിലീറ്റ് ആവുന്നുള്ളൂ. കാരണം, നിങ്ങൾ സെർച്ച് ചെയ്യുന്ന കാര്യങ്ങളുടെ എല്ലാം റിസൾട്ട് തരുന്നത് നമ്മുടെ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറിലൂടെയാണ്.
(therefore) അതുകൊണ്ട് തന്നെ, നിങ്ങളുടെ കമ്പ്യൂട്ടറിൽ നിന്നും ഡാറ്റ ഈ ഒരു ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറിന്റെ അടുത്ത് പോയ ശേഷം മാത്രമേ ആ ഒരു ഡാറ്റ നിങ്ങൾക്ക് കിട്ടുകയുള്ളൂ.
അതുകൊണ്ട്, നിങ്ങൾ സെർച്ച് ചെയ്യുന്ന സകല കാര്യങ്ങളും അവരുടെ കയ്യിൽ അതിന്റെ ഒരു കോപ്പി ഉണ്ടാകും. (police on board)
അതു കൊണ്ടു തന്നെ, നിങ്ങളുടെ കമ്പ്യൂട്ടറിൽ ലോക്കലി മാത്രം ഈ ഡാറ്റ എല്ലാം സേവ് ചെയ്യാതിരിക്കുന്നത്, എന്നാൽ നിങ്ങളുടെ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറിൽ നിന്നും ഈ ഒരു സെർച്ച് ഹിസ്റ്ററി മുഴുവൻ തന്നെ എടുക്കാൻ സാധിക്കും.
നമ്മൾക്ക് എല്ലാവർക്കും ഇഷ്ടമാണ് ഒരു ആഡ് ഒക്കെ block ചെയ്യുന്ന എക്സ്റ്റൻഷനുകൾ കൂടാതെ, നമ്മുടെ സെർച്ച് ചെയ്യുന്ന വെബ്സൈറ്റ് സേഫ് ആണോ എന്നെല്ലാം കാണിക്കുന്ന എക്സ്റ്റൻഷനുകൾ എല്ലാം നമ്മൾക്ക് എല്ലാവർക്കും ഇഷ്ടമാണ്.
പക്ഷേ, ഈ ഒരു എക്സ്റ്റൻഷൻ എല്ലാം നമ്മുടെ ഈ ഒരു ഇൻകോഗ്നിറ്റോ മോഡ് എന്ന് പറഞ്ഞ മോഡിനെ ശരിക്കും യൂസ്ലെസ് ആണ് ആക്കുന്നത്. കാരണം, ഈ എക്സ്റ്റൻഷൻ എല്ലാം നിങ്ങളിൽ സെർച്ച് ചെയ്യുന്ന കാര്യങ്ങളെല്ലാം ട്രാക്ക് ചെയ്യാൻ സാധിക്കും.
അപ്പൊ, നിങ്ങളുടെ ഒരു ബ്രൗസർ ഈ ഒരു കാര്യം സേവ് ചെയ്തു വെക്കുന്നില്ലെങ്കിൽ പോലും, ഈ ഒരു എക്സ്റ്റൻഷൻ എല്ലാം അവരുടെ സെപ്പറേറ്റ് ഫോൾഡറിൽ ഈ കാര്യങ്ങളെല്ലാം സേവ് ചെയ്തു വെക്കുന്നതാണ്.
അതു കൊണ്ടുതന്നെ, ചില റിക്കവറി ടൂൾസും കാര്യങ്ങളും എല്ലാം വെച്ച് നിങ്ങളുടെ കമ്പ്യൂട്ടർ സ്കാൻ ചെയ്തു കഴിഞ്ഞാൽ, ഈ സകല ഡാറ്റ അതിനെല്ലാം കണ്ടുപിടിക്കാൻ സാധിക്കും.
Now, that’s not all., നമ്മുടെ ഇൻകോഗ്നിറ്റോ മോഡിലുള്ള ഡാറ്റ എല്ലാം ഡിലീറ്റ് ആയി പോകുന്നത് ആ ഒരു ബ്രൗസർ ക്ലോസ് ചെയ്യുന്ന സമയത്താണ്. അതു കൊണ്ടു തന്നെ, നമ്മൾ ആ ഒരു ബ്രൗസർ ക്ലോസ് ചെയ്തില്ലെങ്കിൽ, ആ ഒരു ഡാറ്റ അവിടെ ഇരിക്കും.
കൂടാതെ, നിങ്ങൾ ബ്രൗസ് ചെയ്യുന്നതിനിടയിൽ, ഈ ഒരു കമ്പ്യൂട്ടർ എന്തെങ്കിലും പ്രശ്നം പറ്റി, നിങ്ങളുടെ കമ്പ്യൂട്ടർ ഓഫ് ആയി പോയാൽ, ഈ ഡാറ്റ ഒന്നും ഡിലീറ്റ് ആവാതെ തന്നെ, നമ്മുടെ കമ്പ്യൂട്ടറിൽ സേവ് ആയിട്ടിരിക്കും.
That’s not all., നിങ്ങളുടെ കമ്പ്യൂട്ടറിൽ വല്ല വൈറസോ, മാൽവെയറോ, സ്പൈവയർോ എന്തെങ്കിലും അഫെക്റ്റഡ് ആണെങ്കിൽ, നിങ്ങൾ ഇൻകോഗ്നിറ്റോ മോഡിൽ ബ്രൗസ് ചെയ്താൽ,
ഈ സകല ഡാറ്റയും ഈ സ്പൈവയർനെല്ലാം ട്രാക്ക് ചെയ്യാൻ സാധിക്കും. അതുകൊണ്ട് തന്നെ, ഇൻകോഗ്നിറ്റോ മോഡ് എന്ന് പറയുന്നത് 100% പ്രൈവറ്റ് ആയിട്ടുള്ള ഒരു മോഡ് അല്ല.
But, നമ്മൾ നോർമലി ബ്രൗസ് ചെയ്യുന്ന ആ ഒരു മോഡിനെക്കാട്ടും എന്ത് രീതിയിലും നല്ല സേഫ് ആണ് നമ്മുടെ ഇൻകോഗ്നിറ്റോ മോഡ്.
Incognito മോഡ് ഏത് ബ്രൗസർ ആണ് ആദ്യമായിട്ട് കൊണ്ടുവന്നത്?
ഏത് കമ്പനിയാണു് ആദ്യമായിട്ട് കൊണ്ടുവന്നത്? ഇനി ഞാൻ ആദ്യം ചോദിച്ച ഒരു ക്വസ്റ്റ്യൻ
therefore അപ്പൊ ഇതിന്റെ ആൻസർ എന്ന് പറയുന്നത്, നമ്മുടെ ഇൻകോഗ്നിറ്റോ മോഡ്, ആദ്യമായിട്ട് കൊണ്ടുവന്നത് നമ്മുടെ ആപ്പിൾ എന്ന പറഞ്ഞ കമ്പനിയാണു്. അപ്പൊ അതിന്റെ പേര് ഇൻകോഗ്നിറ്റോ മോഡ് എന്നായിരുന്നില്ല,
പ്രൈവറ്റ് ബ്രൗസിങ് എന്ന് ആയിരുന്നു. അപ്പൊ നമ്മുടെ ആപ്പിളിന്റെ മാക്എസ് എക്സ് ടൈഗർ എന്നാണ് പറഞ്ഞ വേർഷനിലാണ്, ആദ്യമായിട്ട് ഇൻകോഗ്നിറ്റോ മോഡ് വന്നത്.
So, ഈ ഒരു ബ്ലോഗ് നിങ്ങൾക്ക് ഇൻഫർമേറ്റീവ് ആയിട്ട് തോന്നിയെങ്കിൽ, എന്തായാലും ബ്ലോഗും സബ്സ്ക്രൈബ് ചെയ്യാനും ചാനലും ചെക്ക് ചെയ്യാനും ഫോളോ ചെയ്യാനും മറക്കരുത്. നമ്മൾക്കിനി അടുത്ത ബ്ലോഗിൽ കാണാം.
Short Summery
ഇൻകോഗ്നിറ്റോ മോഡ് ഉപയോഗിക്കുന്നത്, ബ്രൗസിങ്ങ് പ്രൈവസിക്ക് ഒരു മോഡ് നൽകുന്നു, എങ്കിലും അത് 100% പ്രൈവറ്റ് അല്ല.
നിങ്ങളുടെ ISP പോലെയുള്ള മൂന്നാമത്തെ അംഗങ്ങളിൽ നിന്ന് നിങ്ങൾ രക്ഷപ്പെടുന്നില്ല അവർ നിങ്ങളെ കാണുന്നുണ്ട് കൂടുതൽ പ്രൈവസി ആവശ്യമെങ്കിൽ, വിപിഎൻ ഉപയോഗിക്കുന്നത് മികച്ചതാണ്.
ഈ ബ്ലോഗ് വീഡിയോ രൂപത്തിൽ അഥവാ വ്ലോഗ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
FAQ
ഇൻകോഗ്നിറ്റോ മോഡ് 100% പ്രൈവറ്റ് ആണോ?
അല്ല, ഇത് പ്രൈവറ്റ് ബ്രൗസിങ്ങിന്റെ ഒരു രൂപമാണ്, എന്നാൽ ISP ലെവലിൽ ട്രാക്ക് ചെയ്യാവുന്നതാണ്.
എൻറെ ബ്രൗസർ ഇൻകോഗ്നിറ്റോ മോഡ് ഉപയോഗിക്കുന്നപ്പോൾ എനിക്ക് എത്ര സുരക്ഷ ലഭിക്കും?
അടിസ്ഥാനപരമായ സുരക്ഷ നൽകുന്നു, എന്നാൽ വിശദമായ സുരക്ഷയ്ക്കായി വിപിഎൻ ഉപയോഗിക്കുക.
ഇൻകോഗ്നിറ്റോ മോഡ് ബ്രൗസറിൽ സേവ് ചെയ്യുന്ന ഡാറ്റ എന്താണ്?
ബ്രൗസർ സെർച്ച് ഹിസ്റ്ററി, ക്യാച്ച്, കുക്കീസ് എന്നിവ സേവ് ചെയ്യുന്നില്ല. ബ്രൗസിങ്ങിനു ശേഷം എന്ന് മാത്രം.
എനിക്ക് എങ്ങനെ ഇൻകോഗ്നിറ്റോ മോഡ് എഫിഷ്യന്റായി ഉപയോഗിക്കാം?
എല്ലാ ബ്രൗസിംഗ് ടൂൾസ്, എക്സ്റ്റൻഷൻസ്, അല്ലെങ്കിൽ മറ്റ് പ്ലഗിനുകൾ ഒഴിവാക്കുക.
Must Read Next: realme gt 7 pro vs galaxy s25 ultra/